Home NEWS പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം...

പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍

പുല്ലൂര്‍ : പൗരാണിക ക്രിസ്ത്യന്‍ ആചാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വണക്ക മാസം കാലം കൂടല്‍ ചടങ്ങ് നടന്നു.
ക്രിസ്തീയ ആചാരപ്രകാരം മെയ് മാസം മാതാവിനെ വണങ്ങുന്ന മാസമായിട്ടാണ് പൂര്‍വ്വീകര്‍ ആചരിച്ചിരുന്നത്.മാതവിന്റെ മാസമായി ആചരിക്കുന്നതിനായി ഓരോ വീട്ടിലും മാതവിന്റെ തിരുസ്വരുപം പൂക്കള്‍കൊണ്ട് അലങ്കരിച്ച് പ്രാര്‍ഥിച്ചിരുന്നു.ഇതിനായി കുട്ടികള്‍ പൂക്കള്‍ ശേഖരിക്കുന്നതിനായി അലഞ്ഞ് നടന്നിരുന്നതെല്ലാം പഴയ തലമുറയുടെ മധുരസ്മരണകളാണ്.ഒരു മാസം മുഴുവന്‍ ‘വണക്കമാസം’ ആചരിച്ച് ഒടുവില്‍ ‘കാലം കൂടല്‍’ നടത്തുന്നത് ഇടവക ദേവാലയങ്ങളിലും കുടുംബങ്ങളിലും ആവേശകരമായ ചടങ്ങായിരുന്നു. മധുരങ്ങളും പായസവും തയ്യാറാക്കി അയല്‍ വീട്ടുക്കാരെയും ക്ഷണിച്ചു വരുത്തി ഓരോ വീട്ടിലും ‘വണക്കമാസം’ ‘കാലം കൂടല്‍’ നടത്തിയിരുന്നത് പഴയതലമുറുക്കാര്‍ മധുരസ്മരണകളാണ്. ഇന്ന് കാലം മാറിയപ്പോള്‍ ഇത്തരം ആചരങ്ങളും കാലയവനികക്കുള്ളില്‍ മാഞ്ഞു പേയ്തുടങ്ങി.ഇത്തരം ആചാരങ്ങളെ തിരിച്ച് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ മെയ്മാസം വണക്കമാസമായി ആചരിച്ചത്.കാലം കൂടലിന്റെ ഭാഗമായി പാച്ചോറും ചക്കചുളയും വിശ്വാസികള്‍ക്ക് നല്‍കി.

Exit mobile version