ഇരിങ്ങാലക്കുട: കോട്ടയത്ത് യുവതിയെ പ്രണയിച്ചു വിവാഹംകഴിച്ചു എന്നതിന്റെ പേരില്‍ കെവിന്‍ പി ജോസഫ ്എന്നയുവാവിനെ കൊലചെയ്തത്‌കൊടും ക്രൂരതയുംമനുഷ്യത്വത്തിന്നിരക്കാത്തതുമാണെന്ന് കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത സമിതി. ഈ കൊലപാതകം നിഷ്ഠൂരമാണെന്നും ഇതില്‍ പ്രതികളായവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നും രൂപതചെയര്‍മാന്‍ എഡ്വിന്‍ ജോഷി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പോലീസിനുണ്ടായിരിക്കുന്ന വീഴ്ച വളരെ വലുതാണ്. ഒരു വ്യക്തിയെ കാണാനില്ല എന്ന പരാതിയുമായി വന്നവരുടെ അടുത്ത് പോലീസ ്കാണിച്ച അലംഭാവം കൊലപാതകത്തോളം തന്നെ പ്രാധാന്യമുള്ള കുറ്റകൃത്യമാണ്. കൃത്യവിലോപം കാണിച്ച് ഒരുയുവാവിന്റെ കൊലപാതകത്തിന് കാരണക്കാരായ പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധാര്‍മ്മികബോധമെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ബിഷപ്പ്ഹൗസില്‍ നിന്നാരംഭിച്ച പ്രതിഷേധറാലിയില്‍ നൂറോളം കെ.സി.വൈ.എംപ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ നടന്നസമാപന സമ്മേളനം മുന്‍ കെ.സി.വൈഎം ഇരിങ്ങാലക്കുട രൂപതചെയര്‍മാന്‍ ടെല്‍സന്‍ കേട്ടോളി ഉദ്ഘാടനംചെയ്തു.
രൂപത കെ.സി.വൈഎം അസി. ഡയറക്ടര്‍ മെഫിന്‍ തെക്കേക്കര, രൂപത ജനറല്‍ സെക്രട്ടറി ബിജോയ ്ഫ്രാന്‍സിസ് , ജോ. സെക്രട്ടറി നാന്‍സി സണ്ണി ,ജെറാള്‍ഡ് ജേക്കബ് , ലാജോ ഓസ്റ്റിന്‍ , ജെയ്‌സന്‍ ചക്കേടത്ത് ,ടിറ്റോതോമസ് , ഡെനിഡേവീസ് , ഇവ്‌ലിന്‍ ,റിജോ, ഡേവിഡ്‌ബെന്‍ഷര്‍, ലിബിന്‍ ,എന്നിവര്‍സംസാരിച്ചു.