അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണത്തിന് തിരശ്ശീലവീഴാറായെന്ന് സി പി ഐ
മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു.സി പി ഐ ടൗണ്‍ലോക്കല്‍ കമ്മിറ്റി നടത്തിയ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2013 മുതല്‍ 2017 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപകമായ ക്രമകേടുകളാണ് വിവരിച്ചിട്ടുള്ളത്.ദീര്‍ഘ വീക്ഷണമില്ലാതെ പദ്ധതി കള്‍ക്ക് രൂപം നല്‍കുക വഴി ഒന്നും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്ക്കുന്നു.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കനുസരിച്ച് പദ്ധതി ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു .2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 56.7% മാത്രം പദ്ധതി വിഹിതം ചിലവഴിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ഏറ്റവും പുറകിലായി ഇരിങ്ങാലക്കുട .അതുകൊണ്ട് തന്നെ ഈ സാമ്പത്തികവര്‍ഷം പദ്ധതി വിഹിതത്തില്‍ വലിയ കുറവ് വന്നിരിക്കുന്നുവെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പറഞ്ഞു,ഇരിങ്ങാലക്കുട യുടെ പേരും പെരുമയും ഉയര്‍ത്തിയ പത്മശ്രീ അമ്മന്നൂര്‍ ചാക്ക്യാര്‍,ഫാദര്‍ ഗബ്രിയേല്‍ എന്നിവര്‍ക്ക് ഉചിതമായസ്മാരകം നിര്‍മ്മിക്കാതെ,സ്‌ക്വയര്‍ എന്നു പറഞ്ഞ് വഴിയോരത്ത് ടൈല്ലിട്ടിരിക്കുകയാണ്..അതൊരു അപമാനമാണ്.
ലോക്കല്‍ സെക്രട്ടറി കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.എംസി രമണന്‍,അഡ്വ രാജേഷ്തമ്പാന്‍,വി കെ സരിത,ബെന്നിവിന്‍സന്റ് , കെ.ഒ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.