ഇരിങ്ങാലക്കുട – എടവിലങ്ങ് വില്ലേജ് കാര ദേശത്ത് കൈതക്കാട്ടില്‍ ചന്ദ്രശേഖരന്‍ മകന്‍ പ്രതാപന്‍ എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാര പാലയ്ക്കാപ്പറമ്പില്‍ സത്യന്‍ മകന്‍ സനീഷ് എന്നയാളെ കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.17-06-2015 ന് രാവിലെ 7.45 ന് കാര സെന്ററിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ടാക്‌സി വാടകയ്ക്ക് ഓടുന്നതു സംബന്ധിച്ച് സനീഷും പ്രതാപനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധത്തിലാണ് പ്രതി സനീഷ് പ്രതാപനെ കുത്തി പരിക്കേല്‍പ്പിച്ചത് .കൊടുങ്ങല്ലൂര്‍ അഡീഷണല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എ .മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 11 സാക്ഷികളെ വിസ്മരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് .കേസിന്റെ വിചാരണ സമയത്ത് ദ്യക്‌സാക്ഷികള്‍ കൂറു മാറിയിരുന്നു.എങ്കിലും സാഹചര്യത്തെളിവുകളുടെയും പരാതിക്കാരന്റെ മൊഴിയുടെയും ശക്തമായ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത് .കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി എന്നിവര്‍ ഹാജരായി