Home NEWS മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.

ഇരിങ്ങാലക്കുട :മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുയില്‍ സമുചിതമായി ആചരിച്ചു.കോണ്‍ഗ്രസ് മണ്ഡലം ഓഫീസായ രാജീവ്ഗാന്ധി മന്ദിരത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ടീച്ചര്‍, സോണിയ ഗിരി, ജോസഫ് ചാക്കോ, വിജയന്‍ എളയേടത്ത്, പി എ അബ്ദുള്‍ ബഷീര്‍, വിനോദ് തറയില്‍, സി എം ബാബു, ബെന്‍സി ഡേവിഡ്, അഡ്വ. പി ജെ തോമസ്, ടി ജി പ്രസന്നന്‍, എം എസ് ദാസന്‍, സി ആര്‍ ജയപാലന്‍, എ സി സുരേഷ് തുടങ്ങിയവര്‍ നേതത്വം നല്‍കി.

Exit mobile version