Home NEWS ആല്‍ത്തറ പരിസരത്തേ ടൈല്‍സ് തകര്‍ന്ന സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ആല്‍ത്തറ പരിസരത്തേ ടൈല്‍സ് തകര്‍ന്ന സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. നഗരസഭ വിട്ടു നല്‍കിയ റോഡില്‍ പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടൈല്‍ വിരിച്ച് രണ്ടാഴ്ച പോലും തികയും മുന്‍പാണ് തകര്‍ന്നത്. നഗരസഭ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ടാകും. നഗരസഭ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ചെറിയ അപാകതകള്‍ പോലും വിവാദങ്ങളാക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. വിരിച്ച ടൈല്‍ തകര്‍ന്നിട്ടുണ്ടെന്നും കരാറുകാരന് പണം നല്‍കിയിട്ടില്ലെന്നും എല്‍. ഡി. എഫ് അംഗം പി. വി. ശിവകുമാര്‍ പറഞ്ഞു. വിഷയം എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.

Exit mobile version