Home NEWS കത്തോലിക്ക കോണ്‍ഗ്രസ്സ് ശതാബ്ദി സമാപനസമ്മേളനം തൃശൂരില്‍ : എം പി കൊച്ചുദേവസ്സിയുടെ ഛായചിത്ര പ്രയാണം മെയ്...

കത്തോലിക്ക കോണ്‍ഗ്രസ്സ് ശതാബ്ദി സമാപനസമ്മേളനം തൃശൂരില്‍ : എം പി കൊച്ചുദേവസ്സിയുടെ ഛായചിത്ര പ്രയാണം മെയ് 11 ന്

ഇരിങ്ങാലക്കുട : സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്സ് 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ സമുദായ സംഗമവും ബഹുജന റാലിയും സംഘടിപ്പിക്കുന്നു. ശതാബ്ദി സമാപനസമ്മേളനത്തില്‍ പതിമൂന്ന് വര്‍ഷക്കാലം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാനും 30 വര്‍ഷകാലത്തോളം കൗണ്‍സിലറുമായി പ്രവര്‍ത്തിച്ച ക്രൈസ്റ്റ് കോളേജ്,സെന്റ് ജോസഫ് കോളേജ്,ഡോണ്‍ ബോസ്‌ക്കോ സ്‌കൂള്‍ എന്നിവയുടെ പ്രരംഭഘട്ടത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്ന എം പി കൊച്ചുദേവസ്സിയുടെ ഛായചിത്രം സമ്മേളന പന്തലില്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുട രൂപതയില്‍ നിന്നും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ അമ്മയുടെയും പ്രാരംഭ കാലഘട്ടങ്ങളില്‍ രൂപത കെട്ടിപ്പെടുക്കുന്നതിനായ് മാര്‍ ജെയിംസ് പഴയാറ്റിലിനോടൊപ്പം അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു എം പി കൊച്ചുദേവസ്സി.മെയ് 11 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ നിന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പ്രയാണം ഫ്‌ലാഗ് ഓഫ് ചെയുന്നു.പ്രതിനിധി സമ്മേളനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ജോണ്‍ കണ്ടംകുളത്തിയെ ആദരിക്കും. പത്രസമ്മേളനത്തില്‍ രൂപത കത്തോലിക്ക പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍, വൈസ് പ്രസിഡന്റ് റീന ഫ്രാന്‍സിസ്, സംസ്ഥാന സെക്രട്ടറി ആന്റണി എല്‍ തൊമ്മന, വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ ഡേവിസ് തുളുവത്ത് എന്നിവര്‍ പങ്കെടുത്തു.

 

Exit mobile version