ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജിലെ ചാവറ ഹാളില്‍ തുടക്കമായി.മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ഷക്കീല ടിച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം എ ഹുസൈന്‍,പ്രിയ ബൈജു,ഡോ.ഇ ജെ വിന്‍സെന്റ്,സ്വപ്ന ജോബി തുടങ്ങിയവര്‍ സംസാരിച്ചു.പവര്‍ യുവര്‍ സെല്‍ഫ് ടു സക്‌സസ് എന്ന വിഷയത്തില്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ക്ലാസ് നയിച്ചു.വ്യക്തിത്വ വികസനം,ലീഡര്‍ഷിപ്പ് ,ലക്ഷ്യബോധം,കരിയര്‍ ഗൈഡന്‍സ്,സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള മത്സര പരിക്ഷകളുടെ സാധ്യത എന്നിവയെ കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.കണക്ക്,രസതന്ത്രം,ജീവശാസ്ത്രം,കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയുടെ ഓറിയെന്റേഷനും,ഉന്നതപഠന തൊഴില്‍ സാധ്യതകളുമാണ് ക്യാമ്പിന്റെ പ്രതിപര്യ വിഷയങ്ങള്‍.കൊച്ചിന്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയിരുന്ന വിന്‍സെന്റ് ജോസ്,കണക്കിന്റെ മാന്ത്രികന്‍ അജിത്ത് രാജ,പ്രൊഫ.ജയറാം,ഡോ.ഇ ജെ വിന്‍സെന്റ്,ചാര്‍ട്ടേഡ് അക്കൗഡന്റ് സാന്‍ജോ തമ്പാന്‍,രൂപേഷ്,മെജോ ജോസ്,കെ ഡി ദിവാകരന്‍ എന്നിവരാണ് ക്ലാസ് നയിക്കുന്നത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8606180001 എന്ന നമ്പറില്‍ ബദ്ധപെടുക.