പുല്ലൂര്‍ : ബലൂണ്‍ വിറ്റ് പഠനം നടത്തി എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിന് ആശംസകളുമായി സി പി എം ജില്ലാസെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ കെ രാധകൃഷ്ണന്‍ എത്തി.സ്വന്തമായി വീട് പോലും ഇല്ലാതെ രോഗിയായ അച്ഛനും കുടുംബത്തിനും തണലായി ഒട്ടനവധി പ്രതിസന്ധികളെ മറികടന്ന് അഭിജിത്ത് കരസ്ഥമാക്കിയ വിജയം ഏറെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു.പുല്ലൂരിലെ അഭിജിത്തിന്റെ വീട്ടിലെത്തിയ കെ രാധകൃഷ്ണന്‍ അഭിജിത്തിന്റെ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും വീടും സ്ഥലവും പാര്‍ട്ടി നല്‍കുമെന്ന് വാഗ്ദാനം ചെയ്തു.പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അഭിജിത്തിനായുള്ള സ്ഥലവും വീടും നിര്‍മ്മിക്കുന്നത്.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനേ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.വാടകവീട്ടില്‍ കഴിയുന്നുവെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാക്കാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു.സി പി എം ജില്ലാകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ഏരിയ കമ്മിറ്റി അംഗം കെ പി ദിവാകരന്‍,പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍,പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,വാര്‍ഡ് അംഗം അജിതാ രാജന്‍,സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി പി സന്തോഷ്,ബിജു ചന്ദ്രന്‍,സുരേഷ് എ വി,കെ വി സജന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കാന്‍ കെ രാധകൃഷ്ണനൊപ്പം എത്തിയിരുന്നു.
ആഭിജിത്തിന് വിടൊരുക്കാന്‍ സംഘാടക സമിതി രൂപികരിക്കുന്നു.
പുല്ലൂര്‍ : പ്രതിസന്ധികളെ തരണം ചെയ്ത് എസ് എസ് എല്‍ സി പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഭിജിത്ത് വീടും സ്ഥലവും നിര്‍മ്മിച്ച് നല്‍കുന്നതിനായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരിക്കുന്നു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് പുല്ലൂര്‍ സഹകരണ മിനി ഹാളിലാണ് സംഘാടക സമിതി രൂപികരണം നടക്കുന്നതെന്ന് ലോക്കല്‍ സെക്രട്ടറി ശശിധരന്‍ തേറാട്ടില്‍ അറിയിച്ചു.