ഇരിങ്ങാലക്കുട : നഗരസഭയിലെ നാലു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിരവധ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിയമവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും ലംഘിച്ച് കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതായും, വസ്തു നികുതി സംബന്ധിച്ച് രേഖകളും രജിസ്റ്ററുകളും പരിശോധനക്ക് ലഭ്യമാക്കിയില്ലന്നും, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ഇന്‍കംമ്പന്‍സി രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൊബൈല്‍ ടവറുകള്‍ക്ക് വസ്തു നികുതി നിര്‍ണ്ണയം നടത്തി തുട ഈടാക്കിയിട്ടില്ല, സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതി ചാര്‍ജില്‍ വ്യതിയാനമില്ല, നഗരസഭയിലേക്ക്് കൈമാറി കിട്ടിയ സ്ഥാപനങ്ങളിലേക്ക് വാങ്ങുന്നസാധനങ്ങളും സേവനങ്ങളും വാങ്ങുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാട്ടൂര്‍ ബൈപ്പാസ്സ്് റോഡ് സ്ഥല ലഭ്യത ഉറപ്പാക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വനിത ഘടക പദ്ധതി നടപ്പാക്കിയതും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ്. തൊഴില്‍ നികുതി പിരിവ് കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 2016-2017 വര്‍ഷത്തില്‍ നിയമാനുസ്യതമല്ലാത്ത കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയിച്ച് നഗരസഭയുടെ തനതു വരുമാനം വര്‍ധിപ്പിച്ചതിനെ പ്രശംസിച്ചിട്ടുണ്ട്. അഴിമതി മൂടിവക്കുന്നതിനാണ് ഭരണ നേത്യത്വം ശ്രമിക്കുന്നതെന്ന് എല്‍. ഡി. എഫ് ആരോപിച്ചു.കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുക്കാതിരുന്നത്് വിമര്‍ശനത്തിനിടയാക്കി, സെക്രട്ടറിയുടെ അഭാവത്തില്‍ കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന് ബി. ജെ. പി ആവശ്യപ്പെട്ടു.ഭരണ പ്രതിപക്ഷ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മെയ് 31 കം ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ ക്രമവല്‍ക്കരണത്തിന്റെയും, സ്വീകരിച്ച നടപടികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും വിവിധ വകുപ്പു മേധാവികളോട് സമര്‍പ്പിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകകായിരുന്നു.