Home NEWS കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തിലെ ചെമ്പട ആസ്വാദക മനം കവരുന്നു

കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തിലെ ചെമ്പട ആസ്വാദക മനം കവരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണ് പ്രാമുഖ്യമെങ്കില്ലും ഏറ്റവും കുടതല്‍ തവണ കൊട്ടുന്നത് ചെമ്പട മേളമാണ്.ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍ ചെമ്പടമേളത്തിലേയ്ക്ക് കടക്കും. കുലീപിനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പട കടന്നുപോകുന്നത്. പടിഞ്ഞാറെ നടയില്‍ പഞ്ചാരി അവസാനിക്കുന്നതോടെ വാദ്യക്കാരില്‍ വിദഗ്ദ്ധരായവര്‍ മാത്രമാണ് ചെമ്പടയിലേയ്ക്ക് എത്തുക. തീര്‍ത്ഥക്കരയില്‍ ഒരു വൃത്താകൃതി കൈവരിച്ചാണ് ഇവര്‍ ചെമ്പട കൊട്ടുന്നത്. കൂടല്‍മാണിക്യം ഉത്സവം രൂപകല്‍പ്പന ചെയ്തുവെന്ന് വിശ്വസിക്കുന്ന ശക്തന്‍ തമ്പുരാന്‍ ചെമ്പടമേളം കേള്‍ക്കാന്‍ വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറെ ഇറയത്ത് നില്‍ക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. വൃത്താകൃതിയില്‍ പത്തുമിനിറ്റോളം കൊട്ടിക്കയറുന്ന ചെമ്പട പിന്നീട് കിഴക്കേനടപ്പുരയില്‍ വന്ന് കൊട്ടിക്കലാശിക്കുന്നതോടെ ശീവേലിക്ക് പരിസമാപ്തിയാകുന്നു.

 

Exit mobile version