ഇരിങ്ങാലക്കുട:കഴിഞ്ഞ നാല് ദശാബ്ദത്തോളം കെ.എസ്.ഇ ലിമിറ്റഡില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിച്ച ആനന്ദ് മേനോന് കെ.എസ്.ഇ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.കമ്പനിയുടെ എ.ജി.എം. ഹാളില്‍ നടന്ന യാത്രയയപ്പു സമ്മേളനം തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ ഉദ്ഘാടനം ചെയ്തു.തഥവസരത്തില്‍ 1300 കോടി വിറ്റു വരവുള്ള കെ.എസ്.ഇ ലിമിറ്റഡിനെപ്പോലെയുള്ള വലിയൊരു സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ച ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിക്കുന്നത് ഭാഗ്യമാണെന്നും തന്റെ ജില്ലയിലാണ് ഈ സ്ഥാപനം നിലനില്‍ക്കുന്നത്് എന്നതില്‍ തനിക്കും അഭിമാനമുണ്ടെന്നും പറയുകയുണ്ടായി.കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ.പി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ തളിയത്ത് ഉപഹാരസമര്‍പ്പണം നടത്തി.സി.എഫ്.ഒ ആന്റ് കമ്പനി സെക്രട്ടറി ആര്‍.ശങ്കരനാരായണന്‍ ,സന്തോഷ് കെ.എം.,വര്‍ഗ്ഗീസ് ജോര്‍ജ്ജ്,ജോസ് കോനിക്കര ,ഒ.എസ് ടോമി,ടി.രാധാകൃഷ്മന്‍,സി.ഡി ഒൗസേപ്പ് .എം.കെ.ലാല്‍സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.ജാക്‌സണ്‍ സ്വാഗതവും,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.അനില്‍ നന്ദിയും പറഞ്ഞു.തഥവസരത്തില്‍ ആനന്ദ് മേനോന് ,കെ.എസ്.ഇ ലിമിറ്റഡിലെ ഉന്നതവിജയം നേടുന്ന തൊഴിലാളികളുടെ മക്കളുടെ സ്‌കോളര്‍ഷിപ്പിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് കമ്പനി വെല്‍ഫെയര്‍ സെക്രട്ടറിക്കു കൈമാറി.