Home NEWS കൂടല്‍മാണിക്യം കൊടിയേറ്റത്തിനുശേഷം നടന്ന കൊരമ്പ് മൃദംഗമേള നവ്യാനുഭൂതിയായി.

കൂടല്‍മാണിക്യം കൊടിയേറ്റത്തിനുശേഷം നടന്ന കൊരമ്പ് മൃദംഗമേള നവ്യാനുഭൂതിയായി.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗമേള അരങ്ങേറി.37 വര്‍ഷമായി കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള നടന്ന് വരുന്നു.കൊരമ്പ് സുബ്രഹ്മുണ്യന്‍ നമ്പൂതിരിയാണ് മൃദംഗമേളയ്ക്ക് ആരംഭം കുറിച്ചത്.5 വയസ്സുമുതല്‍ 67 വയസ്സുവരെയുള്ള 75 ഓളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികളാണ് മൃദംഗമേളയില്‍ പങ്കെടുത്തത്.ഒരു മണിക്കൂറില്‍ അധികം നീണ്ട് നിന്ന് മൃദംഗമേളയ്ക്ക് കൊരമ്പ് വിക്രമന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

Exit mobile version