Home NEWS നഗരസഭ സെക്രട്ടറിതല എഞ്ചിനിയറിംങ്ങ് യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഘരാവോ ചെയ്തു : രാഷ്ട്രിയപ്രേരിതമെന്ന്...

നഗരസഭ സെക്രട്ടറിതല എഞ്ചിനിയറിംങ്ങ് യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഘരാവോ ചെയ്തു : രാഷ്ട്രിയപ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍

ഇരിങ്ങാലക്കുട:നഗരസഭയില്‍ എഞ്ചിനിയറിംങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സെക്രട്ടറിതല യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. എന്‍ജിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെയായിരുന്നു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ഉപഭോക്താക്കളുടെ ഫയലുകള്‍ വെച്ച് താമസിപ്പിക്കുകയും പല ഫയലുകളും ഓഫീസില്‍ നിന്ന് കാണാതാവുന്ന സാഹചര്യവും നിലവിലുണ്ടെന്നും ഫയലുകള്‍ സംബ്ദിച്ച റജിസ്റ്ററുകള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാതിരിക്കുകയുമാണെന്ന് സമരത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാരായ പി.വി ശിവകുമാര്‍, സി സി ഷിബിന്‍, അല്‍ഫോന്‍സാ തോമസ്, പി.സി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ സമയത്ത് ഓഫീസില്‍ വരാതിരിക്കുകയും നഗരസഭാ വാഹനം അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. തുടര്‍ന്ന് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ എഞ്ചിനിയറിംങ്ങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു.ഫയലുകള്‍ എല്ലാംതന്നെ സമയബന്ധിതമായി നീങ്ങുനുണ്ടെന്നും ആരോപണങ്ങള്‍ ഉന്നയിച്ച ഫയലുകള്‍ പരിശോധിച്ചെന്നും ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് ഇത്തരം സംഭവങ്ങളെന്നും നഗരസഭാ സെക്രട്ടറി ഓ.എന്‍. അജിത് കുമാര്‍ പറഞ്ഞു.ചില പഴയ ഫയലുകള്‍ കണ്ടെത്താനുള്ള സ്വാഭാവികമായുണ്ടാക്കുന്ന സമയനഷ്ടമാത്രമാണ് സംഭവിക്കുന്നുള്ളു എന്നും ഫയലുകള്‍ ക്രമമായി സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നടത്തിയ ഉപരോധസമരം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു പറഞ്ഞു. നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനുപുറകിലുണ്ടെന്ന് ചെയര്‍പേഴ്സന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫിന്റെ ചില സ്ഥാപിത താല്പര്യക്കാര്‍ക്ക് അനര്‍ഹമായി ഉദ്യോഗസ്ഥതലത്തില്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പറ്റാത്തതിലുള്ള എതിര്‍പ്പിന്റെ പ്രതിഫലനമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി വര്‍ഗ്ഗീസ് പറഞ്ഞു.

 

Exit mobile version