Home NEWS പുല്ലൂര്‍ ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി

പുല്ലൂര്‍ ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ച്ചു.വൈകീട്ട് വീടുകളില്‍ നിന്നും അമ്പ് എഴുന്നള്ളിപ്പ് നടന്നു.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിച്ചു വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ച്ചു.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ച്ചു.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കി 4 മണിയ്ക്ക് ഇടവകയിലെ മുഴുവന്‍ വിശ്വാസികളെയും അണിനിരത്തി തിരുന്നാള്‍ പ്രദക്ഷണം നടന്നു.23 ന് പൂര്‍വ്വികരുടെ സ്മരണ.വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,വര്‍ഗീസ് മമായിപറമ്പില്‍,കെ കെ ജോസഫ്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Exit mobile version