ഇരിങ്ങാലക്കുട: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭ നടത്തി. സംസ്‌കൃത ഭാരതി അഖിലേന്ത്യ സംഘടനാ കാര്യദര്‍ശി ശദേവ പൂജാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി മുന്‍ അഖില ഭാരതീയാധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍ അധ്യക്ഷനായിരുന്നു. ഡോ. ഇ.എന്‍. ഈശ്വര്‍, പ്രൊഫ. എം.വി. നടേശന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃത ഭാഷ വ്യാകരണം, തര്‍ക്കം, വേദാന്തം എന്നിവയാണ് വിദ്വത് സഭയില്‍ പഠിപ്പിച്ചത്. ഡോ. കെ.വി. വാസുദേവന്‍, ഡോ. ടി. ആര്യാദേവി, ഡോ. പി.കെ. പ്രദീപ് വര്‍മ്മ എന്നിവര്‍ സഭയ്ക്ക് നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സമാപന സമ്മേളനം വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ.എന്‍. ശ്രീകല അധ്യക്ഷയായിരുന്നു. സംസ്‌കൃത ഭാരതി അഖിലേന്ത്യ സമ്പര്‍ക്ക പ്രമുഖ് ഡോ. വി. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഗിരിധര റാവു, ഒ.എസ്. സുധീഷ് എന്നിവര്‍ സംസാരിച്ചു.