ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് ശ്രീ വട്ടേക്കാട്ട് മഹാദേവ ക്ഷേത്ര പരിസരത്ത് ഏപ്രില്‍ 14 മുതല്‍ 22 വരെ വിഷുഗ്രാമോത്സവം നടത്തുന്നു. 14-ാം തിയ്യതി വിഷു ഗ്രാമോത്സവ സമ്മേളനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് ബാലവിഭാഗം മത്സരങ്ങളായ ഒട്ടിയോട്ടം, ഞൊണ്ടിതൊടല്‍, അപ്പംകടി, ചാക്കോട്ടം, സൈക്കിള്‍ സ്ലോ റെയ്സ്, തവളച്ചാട്ടം എന്നിവ നടത്തുന്നു. 15-ാം തിയ്യതി രാവിലെ 9 മണിക്ക് പുരുഷവിഭാഗം മത്സരങ്ങളായ കവുങ്ങിന്‍ കയറ്റം, പാദസ്പര്‍ശം, വടം വലി, പകിടകളി.16-ാം തിയ്യതി ബാലവിഭാഗം മത്സരങ്ങളായ കണ്ണ്‌ക്കെട്ട് കളി, ത്രോ ടു ബാസ്‌ക്കറ്റ്, സ്പൂണ്‍ റെയ്സ്, കസേര കളി, 18-ാം തിയ്യതി 2 മണിമുതല്‍ മഹിളാ വിഭാഗം മത്സരങ്ങളായ അരി ചേറല്‍, ഓല മെടച്ചില്‍ സ്പൂണ്‍ റെയ്സ്, കസേരകളി, പായസപാചകമത്സരം. 19-ാം തിയ്യതി രാവിലെ 9 മണിക്ക് ബാലവിഭാഗം മത്സരങ്ങളായ കഥാരചന, ചിത്രരചന, കയ്യെഴുത്ത് മത്സരം, കവിതാരചന, മലയാളം വായനാമത്സരം.20-ാം തിയ്യതി ബാലവിഭാഗം മത്സരങ്ങളായ കഥാകഥനം, നിമിഷ പ്രസംഗം, രാമായണ പാരായണം, രാമായണ പ്രശ്‌നോത്തരി, കവിത പാരായണം.21-ാം തിയ്യതി വൈകീട്ട് 5 മണിക്ക് ബാലവിഭാഗം മത്സരങ്ങളായ ലളിതഗാനം, സിംഗിള്‍ ഡാന്‍സ്, മിമിക്രി, മോണോ ആക്ട്, നാടന്‍ പാട്ട്, സംഘ ഗാനം, സംഘ നൃത്തം എന്നിവയും നടത്തുന്നു.. 22-ാം തിയ്യതി വിഷു ഗ്രാമോത്സവം സമാപന സമ്മേളനം പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. മേജര്‍ ജനറല്‍ വിവേകാനന്ദന്‍ വിമുക്തഭടന്മാരെ ആദരിക്കുന്നു. പത്രസമ്മേളനത്തില്‍ വിഷുഗ്രാമോത്സവം ചെയര്‍മാന്‍ ഹരിസുതന്‍, അഡ്വ. രമേശ് കൂട്ടാല എന്നിവര്‍ പങ്കെടുത്തു.