ഇരിങ്ങാലക്കുട : ‘ബ്രോ പടിഞ്ഞാറ് നമ്മുക്ക് വെളുപ്പിക്കണം ‘കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസ്സില്‍ അറസ്റ്റിലായ ചെറുപ്പക്കാര്‍ പരസ്പരം അയച്ച മെസ്സാജാണ് ഇത്.ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയന്ന് ഡി.വൈ.എസ് പി.ഫേമസ് വര്‍ഗ്ഗീസും ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാറും, എസ്.ഐ.കെ.എസ്.സുശാന്തും പറയുന്നു. ആറ് മാസത്തോമായി ജില്ലയിലെ കിഴക്ക് ഭാഗത്ത് മാല പൊട്ടിക്കല്‍ പരമ്പര നടത്തിയിരുന്ന ഇവര്‍ തീരദേശ മേഖലയിലേക്ക് തങ്ങളുടെ ആക്രമണ പരിധി മാറ്റിയതിന്റെ സൂചനയായാണ് പോലീസ് ഇതിനെ കാണുന്നത്. ഈ സന്ദേശത്തിന്റെ അടുത്ത ദിവസം തന്നെയാണ് വാടാനപ്പിള്ളിയില്‍ ഒരു സ്ത്രീയുടെ എട്ടര പവന്‍ മാല ഇവര്‍ പൊട്ടിച്ചെടുത്തത്. പോലീസിന്റെ വാഹന പരിശോധനക്കെതിരേ ലൈക്കുകളും കൗമാരക്കാരായ കാമുകിമാരോടൊത്ത് പല സ്ഥലങ്ങളില്‍ കറങ്ങിയതിന്റെയും മുന്തിയ ഹോട്ടലുകളില്‍ കയറി ധൂര്‍ത്തടിച്ചതിന്റെയും ചിത്രങ്ങളാണ് ഇവരുടെ മൊബൈല്‍ നിറയെ.ഈ പെണ്‍കുട്ടികളല്ലാം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമാണ്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഇവരുടെ ബൈക്കിന്റെ പുറകിലും കാറുകളിലും കറങ്ങി നടക്കുകയാണ് ഇവരുടെ പതിവത്രേ.മേഷണമുതലുകള്‍ പണമാക്കിയാല്‍ പിറ്റേന്ന് കാമുകിമരോടൊപ്പം കറങ്ങി ആഡംബര ഹോട്ടലുകളില്‍ കയറി പണമെല്ലാം ആഘോഷിച്ചു തീര്‍ക്കും. ഇവരുടെ ആദ്യത്തെ ഓപ്പറേഷനില്‍ നിന്നു ലഭിച്ച പണമുപയോഗിച്ച് സുജില്‍ R1-5 ബൈക്ക് വാങ്ങി, വീട്ടിലെ കുറച്ചു കടങ്ങള്‍ വിട്ടി. എന്നാല്‍ കാര്‍ത്തികേയനും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയും കിട്ടിയ കാശെല്ലാം ധൂര്‍ത്തടിച്ച് കളയുകയാണ് പതിവ്.ഒരു മോഷണം നടത്തി കിട്ടുന്ന പണമെല്ലാം അടിച്ചു പൊളിച്ച് കഴിഞ്ഞാല്‍ അടുത്തതിന് ഇറങ്ങുകയായി. എത്ര അടിപൊളി കാറില്‍ വന്നാല്‍ പോലും തന്നെ പിടിക്കാന്‍ പറ്റില്ലെന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി പോലിസിനോട് പറഞ്ഞതായാണ് അറിവ്. മൂന്നു പേരില്‍ ഏറ്റവും വേഗത്തില്‍ ബൈക്കോടിക്കുന്നതും ഇയാളാണ്. വാടകയ്ക്ക് എടുക്കുന്ന ബൈക്കുകള്‍ കൗമാരക്കാരന്‍ തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കൊണ്ടുവന്ന് ‘പുറകിലെ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റിയും മുന്നിലെ നമ്പര്‍ പ്ലേറ്റില്‍ ച്യൂയിംഗം ഒട്ടിച്ചുമാണ് ഓപ്പറേഷന് ഇറങ്ങുന്നത്.ഈ പറമ്പ് ഇവരുടെ മദ്യപാന സ്ഥലവുമാണ്.ഇവരില്‍ ‘മിന്നല്‍ കാര്‍ത്തി ‘മാല പൊട്ടിക്കാന്‍ വിദഗ്ദനാണ്. ഒരു ഇരയെ കണ്ടെത്തിയാല്‍ അവസരത്തിനായി കിലോമീറ്ററുകളോളം ക്ഷമയോടെ പിന്‍തുടരുന്നതാണ് ഇവരുടെ രീതി. ചിലയിടങ്ങളില്‍ ഏറെ സമയം ഇവര്‍ പിന്‍തുടരുന്നത് ശ്രദ്ധിച്ച സ്ത്രീകള്‍ കടകളിലും ജംഗ്ഷനുകളിലും ഇറങ്ങി നിന്നതിനാലും, പോലിസ് വാഹനങ്ങള്‍ കണ്ടും ഒഴിവാക്കി പോയ സംഭവങ്ങളുമുണ്ട്. പോലീസ് കൈകാണിച്ചാല്‍ നിറുത്താറില്ലെന്നും, വേഗത്തില്‍ പോകുന്ന തങ്ങളെ പോലിസിന് പിന്‍തുടര്‍ന്ന് പിടിക്കാന്‍ ഭയമാണെന്നും ഇവര്‍ പോലീസിനോട് തന്നെ വെളിപ്പെടുത്തിയെത്രേ. എന്തായാലും ഇവരെ പിടികൂടാന്‍ സാധിച്ചതിലെ ആശ്വാസത്തിലാണ് ജില്ലയിലെ ഓഫീസര്‍മാര്‍ ….
reated news ഡ്യൂക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ഒരാള്‍ കൂടി അറസ്റ്റില്‍