Home NEWS ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടികയറി.

ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടുതിരുന്നാളിന് കൊടികയറി.

പുല്ലൂര്‍ : ഊരകം വി .യൗസേപ്പിതാവിന്റെ ദേവാലയത്തിലെ നേര്‍ച്ച ഊട്ടുതിരുന്നാളിന് കൊടികയറി. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഫാദര്‍ ഡോ.നെവിന്‍ ആട്ടോക്കാരന്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഏപ്രില്‍ 12 മുതല്‍ 20 വരെ നവനാള്‍ വാരവും ഏപ്രില്‍ 21 കൂടുതുറക്കലും വിശുദ്ധ രൂപം എഴുള്ളിപ്പും വീടുകളിലേക്ക് അമ്പുപ്രദിക്ഷണവും 8.30ന് യൂണിറ്റുകളില്‍ നിുള്ള അമ്പുപ്രദിക്ഷണസമാപനവും നടക്കും. ഏപ്രില്‍ 22 ന് തിരുന്നാള്‍ ദിന പരിപാടികള്‍ കാലത്ത് 6.30, 8.00, 10.00 ന് വിശുദ്ധ കുര്‍ബാനകളും പതിനായിരത്തില്‍പരം വിശ്വാസികള്‍ പങ്കെടുക്കുന്ന നേര്‍ച്ച ഊട്ടും ഉച്ചതിരിഞ്ഞ് 4 മണിക്ക് തിരുന്നാള്‍ പ്രദിക്ഷണവും വൈകീട്ട് 7 മണിക്ക് സമാപനവും നടക്കും .ഏപ്രില്‍ 23 ന് പൂര്‍വ്വികരുടെ ഓര്‍മ്മ പെരുന്നാളും നടത്തപ്പെടുന്നു.ഊരകത്തെ വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹം നേടി ആയിരങ്ങളാണ് നൊവേനക്കും തിരുന്നാളിനും നേര്‍ച്ച ഊട്ടിനും എത്തിച്ചേരുന്നത്.തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി റവ.ഫാ.ബെഞ്ചമിന്‍ ചിറയത്തിന്റെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികളാണ് പ്രവര്‍ത്തിച്ചുവരുന്നത്.

Exit mobile version