Home NEWS മൂര്‍ക്കനാട് കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം

മൂര്‍ക്കനാട് കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമണം

മൂര്‍ക്കനാട് : കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വീട് കയറി ആക്രമിച്ചതായി പരാതി.വലിയവീട്ടില്‍ അജി (42),കരിപ്പിള്ളി സുമേഷ് (30) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റ് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ കഴിയുന്നത്.അജിയുടെ വീടിന് സമീപം വഴിയില്‍ ഒരു കൂട്ടം യുവാക്കള്‍ യുവതിയെ ശല്യം ചെയ്യുന്നത് അജിയും കൂട്ടുക്കാരും കാണുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഇതിന് മുന്‍പ് ഇവര്‍ ഈ യുവാക്കളുടെ കഞ്ചാവ് ഉപയോഗത്തേ എതിര്‍ത്തിരുന്നതായും പറയുന്നുണ്ട്.മൂര്‍ക്കനാട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവദിവസമായ തിങ്കളാഴ്ച്ച ഉത്സവത്തിന് പോകാനിറങ്ങിയ അജിയും കൂട്ടുക്കാരെയും ഈ വൈരാഗ്യത്തിലാണ് രാത്രി 9.30 തോടെ അജിയുടെ വീട്ടില്‍ എത്തിയ അക്രമികള്‍ അജിയെയും സുമേഷിനെയും മര്‍ദ്ദിക്കുകയും ബൈക്ക് തല്ലിതകര്‍ക്കുകയും പുതിയ കാറില്‍ കോറിയിടുകയും മതില്‍ പൊളിക്കുകയും ചെയ്തത്.തുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കി ഇരിങ്ങാലക്കുട താലൂക്കാുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.തുടര്‍ന്നും രാത്രി 2 മണിയോടെ തിരിച്ചെത്തിയ അക്രമിസംഘം വീടിന്റെ ജനല തകര്‍ക്കുകയും ഭീക്ഷണി പെടുത്തിയായതായും പരാതിയില്‍ പറയുന്നു.ഇരിങ്ങാലക്കുട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അക്രമണം നടന്ന വീട് സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു.

Exit mobile version