ഇരിങ്ങാലക്കുട : ടാക്‌സി പെര്‍മിറ്റില്ലാതെ കള്ളടാക്‌സി ഓടിയതുംമായി ബദ്ധപ്പെട്ട വിഷയത്തില്‍ ഇരിങ്ങാലക്കുട സബ് ആര്‍ ട്ടി ഓ ഓഫീസില്‍ കെയ്യാങ്കാളി.ഇരിങ്ങാലക്കുട സ്വദേശിയുടെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റില്ലാതെ ഓടിയത് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനേസൈഷന്റെ നേതൃത്വത്തില്‍ തടയുകയും സംഭവത്തില്‍ ഇരിങ്ങാലക്കുട ആര്‍ ട്ടി ഓ ഓഫീസില്‍ പരാതി നല്‍കാന്‍ എത്തിയ ഓര്‍ഗൈനെസേഷന്‍ ജില്ലാ പ്രസിഡന്റ് കെ ടി ഷാജനുമായി സബ് ആര്‍ ട്ടി ഓ ഓഫീസില്‍ വാഹന ഉടമയും സുഹൃത്തുക്കളും വാക്ക് തര്‍ക്കം നടക്കുകയും ഷാജനെ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.സംഭവത്തേ തുടര്‍ന്ന് കൂടുതല്‍ ടാക്‌സി ഡ്രൈവേഴ്‌സ് ആര്‍ ട്ടി ഓ ഓഫീസിലേയ്ക്ക് എത്തുകയും ഓഫീസ് പരിസരം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുകയുമായിരുന്നു.ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇരുകൂട്ടരെയും ശാന്തരാക്കി മടക്കി അയച്ചത്.മര്‍ദ്ദനമേറ്റ ഷാജനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ തന്റെ വാഹനത്തിന് ടാക്‌സി പെര്‍മിറ്റിനായുള്ള പേപ്പറുകള്‍ ശരിയാക്കി കൊണ്ടിരിക്കുകയാണെന്നും അതിന്റെ ആവശ്യത്തിനായാണ് സബ് ആര്‍ ട്ടി ഓ ഓഫിസില്‍ എത്തിയതെന്നും മര്‍ദ്ദിച്ചു എന്ന് പറയുന്നത് കളവാണെന്നും വാഹന ഉടമ പറഞ്ഞു.