
പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ വെള്ളിയാഴ്ച കാലത്ത് 9.30 ന് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്നു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരളവിക്രമന്‍,ജില്ലാ പഞ്ചയത്തംഗം ടി.ജി.ശങ്കരനാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്‍ദ്രം പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ സൗജന്യ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ് ഉണ്ടായിരിക്കും.