ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ശുദ്ധജല വിതരണ അവലോകന യോഗം നടന്നു. ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി
ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.അധ്യക്ഷനായിരുന്നു. നാലുപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനിച്ചു.
ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനെ കുറിച്ച് യോഗം
ചര്‍ച്ച ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, വേളൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.
പീറ്റര്‍, കൗണ്‍സിലര്‍മാര്‍, പഞ്ചായത്തംഗങ്ങള്‍, വാട്ടര്‍ അതോററ്റി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ വി.എം. പ്രവീണ്‍, അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി.വി. അനിരുദ്ധന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.കെ. വാസുദേവന്‍, പ്രോജക്റ്റ് അസി. എഞ്ചിനിയര്‍ ടി.കെ. സുധാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.