Home NEWS ഇരിങ്ങാലക്കുടയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുമായി മാസ് അടാറ് മാസായി തിരിച്ച് വരുന്നു.

ഇരിങ്ങാലക്കുടയില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുമായി മാസ് അടാറ് മാസായി തിരിച്ച് വരുന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ എല്ലാ തിയ്യേറ്ററുകളിലും ഒരു കാലത്ത് മാറ്റിനി ആരംഭിച്ചിരുന്നത് 3 മണിയ്ക്കായിരുന്നു.എന്നാല്‍ അന്നും 2.15 ന് മാറ്റിനി ആരംഭിച്ചിരുന്ന ഒരു തിയ്യേറ്റര്‍ ഉണ്ടായിരുന്നു ചാക്കോ തിയ്യേറ്റര്‍.വ്യതസ്തകള്‍ കൈമുതലാക്കി ഇരിങ്ങാലക്കുടയിലെ സിനിമാ പ്രേമികളെ ഹരം കൊള്ളിച്ചിരുന്ന ആ ചാക്കോ തിയ്യേറ്റര്‍ പീന്നീട് കാലന്തരത്തില്‍ മാസ് ആയി പേര് മാറി വന്നെങ്കില്ലും നഗരഹൃദയത്തിലെ മാസിനെ ഇരിങ്ങാലക്കുടക്കാര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.പഠനകാലഘട്ടത്തില്‍ മാസിലിരുന്നു ഒരു സിനിമ കണാത്തവരായി ഇരിങ്ങാലക്കുടയില്‍ വന്ന് പഠിച്ചിറങ്ങിയ ഒരു യുവത്വവും ഉണ്ടാവുകയില്ല എന്ന് തന്നേ പറയാം.യുവത്വം നെഞ്ചിലേറ്റിയ മാസ് തിയ്യേറ്റര്‍ വാര്‍ദ്ധ്യത്തിന്റെ ജരാനരകള്‍ മുഴുവന്‍ പിഴുതെറിഞ്ഞ് യുവത്വത്തിന്റെ കരുത്തും ശക്തിയുമായി
ഇരിങ്ങാലക്കുടക്ക് വിഷു കാഴ്ച്ചയായി വെറും മാസായല്ല കൊലമാസായി രണ്ട് തിയ്യേറ്ററുകളായി തിരിച്ച് വരുന്നു.ദൃശ്യാനുഭവത്തിന്റെ പുത്തന്‍ ഭാവങ്ങള്‍ ഇരിങ്ങാലക്കുടക്കാര്‍ക്ക് സമ്മാനിക്കാന്‍ 34,000 ലുമെന്‍സ് ഔട്ട്പുട്ട് ഉള്ള ‘ക്രിസ്റ്റീ 4230’ എന്ന 4K പ്രൊജക്ടര്‍ അവതരിപ്പിക്കുന്ന തൃശ്ശൂരിലെ ആദ്യത്തെ തിയറ്ററായാണ് മാസ് എത്തുന്നത്.സൂപ്പര്‍താരങ്ങളുടെ പഞ്ച് ഡയലോഗുകള്‍ രോമഞ്ചത്തോടെ കേട്ടിരിക്കാന്‍ ‘ഇമ്മേഴ്‌സിവ് ഓഡിയോ’ എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റവും ‘ക്ലിപ്ഷ് ഓഡിയോ’ എന്ന അമേരിക്കന്‍ സ്പീക്കര്‍ ബ്രാന്‍ഡുമാണ് മാസില്‍ ഒരുക്കിയിട്ടുള്ളത്. 3D ചിത്രങ്ങള്‍ക്ക് ലോകോത്തര നിലവാരത്തില്‍ കാണുന്നതിനായി സില്‍വര്‍ സ്‌ക്രീന്‍ ശ്രേണിയിലെ ഏറ്റവും ലേറ്റസ്റ്റ് ടെക്‌നോളജിയായ ‘2.7 ഗൈന്‍ മിറാജ് സില്‍വര്‍ സ്‌ക്രീന്‍ ആണ് മാസില്‍ സ്ഥാപിച്ചിരിക്കുന്നത്.വിശാലമായ കാര്‍ പാര്‍ക്കിംങ്ങ് സൗകര്യവും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംങ്ങ് അടക്കം വിഷു ചിത്രങ്ങളുംമായി മാസ് മൂവിസ് നിങ്ങള്‍ക്ക് മുന്നില്‍ എത്തുകയാണ് അതിന് മുന്നോടിയായി ഈസ്റ്റര്‍ ദിനത്തില്‍ വൈകീട്ട് 5.30 ന് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ തീയേറ്റര്‍ കോംപ്ലക്‌സ് ആശീര്‍വദിക്കും.എം എല്‍ എ പ്രൊഫ. കെ. യു അരുണന്‍,എം പി ടി വി ഇന്നസെന്റ്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍,ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്,തോമസ് ഉണ്ണിയാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് റാഫേല്‍ പ്രൊജക്ട്‌സിന്റെ ആദ്യ സംരംഭമായ ‘ആമി’ സിനിമയുടെ അമ്പതാം ദിന ആഘോഷങ്ങളും നടക്കും.ചിത്രത്തിലെ പ്രമുഖ താരങ്ങളായ മഞ്ജു വാര്യര്‍, ടോവിനോ തോമാസ്, മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരോടൊപ്പം സിനിമയുടെ സംവിധായകന്‍ കമലും, മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും.

Exit mobile version