ഇരിങ്ങാലക്കുട : ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്‌സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്- പ്രവര്‍ത്തനത്തിനൊരുങ്ങി. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. സുരേഷ്ദാസ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്‌സ് നിര്‍മ്മിക്കപ്പെടുന്നത്. സെന്‍ട്രലൈസ്ഡായ ലബോറട്ടറി സംവിധാനങ്ങളുള്ളതാണ് ഈ സെന്റര്‍. പ്രിന്‍സിപ്പല്‍ ഡോ. സി. ക്രിസ്റ്റി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ആനി കുര്യാക്കോസ്, മാനേജര്‍ ഡോ. സി. രഞ്ജന, കോഴിക്കോട് സര്‍വ്വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എം. നാസര്‍, ഡോ. എസ്. ശ്രീകുമാര്‍, കൌണ്‍സിലര്‍ ശ്രീ റോക്കി ആളൂക്കാരന്‍, ഡോ. ആശ തോമസ്, സൊ. എന്‍. ആര്‍. മംഗളാംബാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.