ഇരിങ്ങാലക്കുട : ബജറ്റ് ചര്‍ച്ചയുടെ അവസാനഘട്ടത്തില്‍ യു. ഡി. എഫ്. അംഗം സോണിയ ഗിരി നടത്തിയ പരാമര്‍ശം എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. യു. ഡി. എഫ്. ഭരണ സമിതിയുടെ കാലഘട്ടത്തില്‍ രണ്ടും മൂന്നും ചെയര്‍മാന്മാരെ അധികാരത്തിലെത്തിക്കുന്നത് അഴിമതി പഠിപ്പിക്കാനാണെന്ന സി. പി. ഐ. അംഗം എം. സി. രമണന്‍ നടത്തിയ പരാമര്‍ശത്തിന് സോണിയ ഗിരി നടത്തിയ മറുപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. നഗരസഭയുടെ ചരിത്രത്തില്‍ ഒരു വര്‍ഷക്കാലം മാത്രം അധികാരത്തിലിരുന്ന സി. പി. ഐ. അന്ന് രണ്ട് ചെയര്‍മാന്മാരെ സ്യഷ്ടിച്ചുവെന്ന് സോണിയ ഗിരി ചൂണ്ടിക്കാട്ടി. ഇതോടെ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയാന്‍ സോണിയ ഗിരിയെ ചുമതലപ്പെടുത്തിയിട്ടോണ്ടെയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എല്‍. ഡിയ. എഫ്, ബി. ജെ. പി. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു. എന്നാല്‍ താന്‍ ബജറ്റിന്റെ മറുപടി പ്രസംഗമല്ല നടത്തിയതെന്നും ചര്‍ച്ചയില്‍ ചില അംഗങ്ങള്‍ തന്നെ പേര് എടുത്ത് വിമര്‍ശനം നടത്തിയതിനുള്ള മറുപടിയാണ് നല്‍കിയതെന്നായിരുന്നു സോണിയ ഗിരിയുടെ വിശദീകരണം. വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് എന്നിവര്‍ നടത്തിയ നീക്കം കൂടുതല്‍ പ്രതിഷേധത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ പിന്മാറിയത്.