മനാമ :പരീക്ഷണശാലകളില് കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തമെന്നും മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു’ എന്ന സന്ദേശവുമായി ബഹ്റൈനിലെ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപത) നേതൃത്വത്തില്‍ ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വച്ച് സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്
.
‘തണല്‍’ ബഹ്റൈന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ ശ്രീ യു കെ ബാലന്‍ രക്തദാനത്തിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് വിശദികരിച്ചു. സെക്രട്ടറി റോയ് കൂള, ട്രഷറര്‍ ജോണ്‍ തൊമ്മാന, പോള്‍ ടി എ, അഗ്‌നല്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി .