ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന റോഡായ ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് 18 ലക്ഷം രൂപ ചിലവിൽ ടൈൽസ് വിരിച്ച് തുറന്ന് നൽകിയെങ്കില്ലും നയമില്ലാത്ത നിർമ്മാണം റോഡിലൂടെയുള്ള ആദ്യ യാത്ര തന്നേ ദുസഹമാക്കി. ഉദ്ഘാടനതലേന്ന് റോഡിൽ വിരിച്ച എം സാന്റ് പൊടിയാണ് വില്ലനായത്. ഉദ്ഘാടനത്തിനെത്തിയവർ തന്നേ റോഡിൽ നിന്ന് ഉയർന്ന പൊടിയടിച്ച് മുഖം മറച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.എം സാന്റ് നനച്ചീടാത്തതാണ് രൂക്ഷമായ പൊടി ഉയരാൻ കാരണമായത് .പൊടിശല്യം കാരണം സമീപത്തേ കടകൾ പലതും കച്ചവടം അവസാനിപ്പിച്ച് പൂട്ടേണ്ട അവസ്ഥ വരെയായി. ഓട്ടോ റിക്ഷ തൊഴിലാളികളും യാത്രക്കാരും മുഖം മറച്ചാണ് ഇത് വഴി കടന്ന് പോകുന്നത് .ബസുകൾ കടന്ന് പോകുമ്പോൾ ഉയരുന്ന വ്യാപകമായ പൊടി ബസ് സ്റ്റാന്റിനകത്തേയ്ക്കും കടക്കുന്നതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. വലിയ വാഹനങ്ങൾക്ക് പിറകിലായി വരുന്ന ഇരുചക്രവാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്ന വിധത്തിലാണ് പൊടി ഉയരുന്നത്.