വെള്ളാങ്ങല്ലൂര്‍: സാലിം അലി ഫൗണ്ടേഷനും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തും സംയുക്തമായി നടത്തുന്ന സമ്മിശ്ര കൃഷി പ്രോത്സാഹന പരിപാടിയുടെ ഉദ്ഘാടനം നടന്നു. പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര പരിസ്ഥിതി സൗഹൃദ വികസന പദ്ധതിയുടെ ഭാഗമായാണ് സമ്മിശ്ര കൃഷി പ്രോത്സാഹനം നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് നാടന്‍ പശു, ആട്,കോഴി, പച്ചക്കറി വിത്ത്, ഇഞ്ചികാച്ചില്‍, ഡ്രിപ്പ് കിറ്റ്, തേനീച്ച പെട്ടി, എല്‍.ഇ.ഡി. ബള്‍ബ്, വളക്കൂട്ട് പാത്രങ്ങള്‍, മഞ്ഞള്‍ കിറ്റ് എന്നിവയുടെ വിതരണമാണ് നടന്നത്. പരിപാടി വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. മികച്ച മഞ്ഞള്‍ കര്‍ഷകനായ സലിം കാട്ടകത്തിനെ ചടങ്ങില്‍ വെച്ച് സാലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.വി.എസ്.വിജയന്‍ ആദരിച്ചു. എന്‍.കെ.ഉദയപ്രകാശ്, ഡോ.വി.എസ്.വിജയന്‍, ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, ഡോ. ലളിത വിജയന്‍, എം.കെ.മോഹനന്‍, നിഷ ഷാജി, സലിം കാട്ടകത്ത്, രാജു കുണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.