Home NEWS കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

കുരുത്തോലയേന്തി ഓശാന തിരുന്നാള്‍ ആചരിച്ച് ഇരിങ്ങാലക്കുടയിലെ വിശ്വാസികള്‍

ഇരിങ്ങാലക്കുട : ഈസ്റ്ററിന്റെ ആഗമനമറിയിച്ച് ക്രൈസ്തവര്‍ ഞായറാഴ്ച ഓശാന ആചരിച്ചു.യേശുദേവന്റെ ജറുസലേം പട്ടണത്തിലേക്കുള്ള വരവിനെ അനുസ്മരിക്കുന്നതാണ് ഓശാന തിരുന്നാള്‍.കഴുതപ്പുറത്ത് എഴുന്നള്ളിയ യേശുവിനെ വസ്ത്രങ്ങള്‍ വിരിച്ചും ഒലിവ് ഇലകള്‍ വീശിയും ജറുസലേം നിവാസികള്‍ വരവേറ്റതിന്റെ അനുസ്മരണമാണ് കുരുത്തോല ഏന്തിയുള്ള ഓശാന ആചരണം. ഇതോടെ അമ്പത് നോമ്പിന്റെ സമാപനം കുറിക്കുന്ന വിശുദ്ധ വാരാചരണത്തിനും തുടക്കമാവും.ഞായറാഴ്ച രാവിലെ ദേവാലയങ്ങളില്‍ ഓശാന തിരുകര്‍മങ്ങളും കുരുത്തോല പ്രദക്ഷിണവും നടന്നു.സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനായിരുന്നു.കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Exit mobile version