കരുവന്നൂര്‍ : കേരളം മികച്ച കാര്‍ഷികോല്പന്നങ്ങള്‍ ആധുനിക രീതിയില്‍ സംസ്‌കരിച്ച് പായ്ക്ക് ചെയ്ത് കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണെന്നും, അടുത്ത വര്‍ഷം മുതല്‍ നേന്ത്രക്കായയുടെ വന്‍ തോതിലുള്ള കയറ്റുമതിക്ക് ലക്ഷ്യമിടുന്നുവെന്നും, അതിനായി തൃശ്ശൂര്‍ ജില്ലയില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ജൈവ രീതിയിലുള്ള നേന്ത്രവാഴ കൃഷിക്ക് പ്രോത്സാഹനം നല്‍കുമെന്നും കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍.കരുവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന വി.എഫ്.പി.സി.കെ.സ്വാശ്രയ കര്‍ഷക സമിതിയുടെ പുതിയ വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീച്ചി കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തില്‍ വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും, മാളയില്‍ ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഫാക്ടറികള്‍ 10 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുകയാണ്.കൊടകരയില്‍ നാടന്‍ മഞ്ഞള്‍ സംഭരണ കേന്ദ്രവും ആരംഭിക്കും.കര്‍ഷകരെ പ്രൊഫഷണലുകളാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ പഴം-പച്ചക്കറി മേഖലയുടെ സമഗ്ര വികസനവും,സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതിക്ക് സ്വന്തമായി വിപണന കേന്ദ്രം നിര്‍മ്മിക്കുന്നതിന് 25 ലക്ഷം രൂപയുടെയും, സ്ഥലം വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെയും സഹായമാണ് ലഭ്യമായത്.പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി.മികച്ച വാഴ കര്‍ഷകനായി തെരഞ്ഞെടുത്ത സാബു കൂളയെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു.വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ.സുരേഷ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍, കൗണ്‍സിലര്‍ വി.കെ. സരള, വി.എഫ്.പി.സി.കെ പ്രോജക്റ്റ് ഡയറക്ടര്‍ അജു ജോണ്‍ മത്തായി, 1 ജില്ലാ മാനേജര്‍ എ.എ.അംജ,മാര്‍ക്കറ്റിംഗ് മാനേജര്‍ ബബിത.കെ.യു.പൊറത്തിശ്ശേരി കൃഷി ഓഫീസര്‍ വി.വി.സുരേഷ്, ധന്യ.സി.എസ് എന്നിവര്‍ പ്രസംഗിച്ചു. സമിതി പ്രസിഡണ്ട് കെ.സി.ജെയിംസ് സ്വാഗതവും, വൈസ് പ്രസിഡണ്ട് കെ.കെ.ഡേവിസ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.പുഷ്പലത ‘വാഴയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍’ ,ഡോ.പി.ആര്‍.മഞ്ജു ‘ശാസ്ത്രീയമായ വാഴ കൃഷി ‘ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് എടുത്തു.ചടങ്ങിനെത്തിയ മുഴുവന്‍ കര്‍ഷകര്‍ക്കും വിവിധയിനം പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു.