Home NEWS ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘എസ് ദുര്‍ഗ ‘ തീയേറ്ററില്‍ എത്തിക്കുന്നു

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘എസ് ദുര്‍ഗ ‘ തീയേറ്ററില്‍ എത്തിക്കുന്നു

ഇരിങ്ങാലക്കുട : അമ്പതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 12 ഓളം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മലയാള ചലച്ചിത്രമായ ‘എസ് ദുര്‍ഗ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തീയേറ്ററില്‍ എത്തിക്കുന്നു. ‘ഒരാള്‍ പ്പൊക്കം’ ,’ ഒഴിവു ദിവസത്തെ കളി ‘ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം എറെ വിവാദങ്ങള്‍ക്ക് ശേഷമാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്.സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബദ്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റിയാണ് എസ് ദുര്‍ഗ എന്നാക്കിയത്.മറ്റ് സിനിമ റീലിസുകളില്‍ നിന്നും വ്യത്യസ്തമായി ഫീലിം സൊസൈറ്റികള്‍,കോളേജ് ഫിലിം ക്ലബുകള്‍,കലാസാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് എസ് ദുര്‍ഗ തീയ്യേറ്ററുകളില്‍ എത്തുന്നത്.വലിയ താരങ്ങളില്ലാത്ത സിനിമകള്‍ ഇറക്കുമ്പോള്‍ പലപ്പോഴും തിയേറ്റര്‍ ഗ്രൂപ്പുകള്‍ക്ക് ചിത്രം സ്വീകരിക്കുമോ എന്ന സംശയമാണ് അതിനാല്‍ തന്നേ അത്തരം ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ കിട്ടാനും പ്രയാസമാണ്.എന്നാല്‍ എസ് ദുര്‍ഗ ഈ കാര്യത്തിലും വ്യതസ്ത പുലര്‍ത്തുകയാണ് .ഓരോ നാട്ടിലുള്ള സിനിമാ പ്രേമികളുടെ സംഘടനകള്‍ തിയേറ്ററുകളില്‍ പോയി സംസാരിച്ച് ഞങ്ങള്‍ക്ക് ഈ സിനിമ കാണണം എന്ന് ആവശ്യപെട്ടാണ് തിയേറ്ററുകള്‍ ഏറ്റെടുക്കുന്നത്.ഒരു രാത്രി യാത്രയില്‍ ഒരു യുവതിയ്ക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന സാഹചര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്.രാജശ്രീ ദേശ്പാണ്ഡേയാണ് ദുര്‍ഗ എന്ന ടൈറ്റില്‍ കഥാപത്രമായി എത്തുന്നത്.പൂര്‍ണ്ണമായും രാത്രിയിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്.പ്രതാപ് ജോസഫാണ് ക്യാമറ.ഇരിങ്ങാലക്കുട ചെമ്പകശ്ശേരി സിനിമാസില്‍ മാര്‍ച്ച് 24, 25 [ ശനി, ഞായര്‍ ] ദിവസങ്ങളില്‍ രാവിലെ 10 മണിക്കാണ് എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് 118 രൂപ.താല്‍പര്യമുള്ളവര്‍ ടിക്കറ്റുകള്‍ക്കായി 944 78 14 777 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

Exit mobile version