കരുവന്നൂര്‍ : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനായി രാജ കമ്പനി പരിസരത്ത് വര്‍ഷാവര്‍ഷം നിര്‍മ്മിക്കാറുള്ള പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച കവുങ്ങ് ചീകി ഭംഗി വരുത്തി ഇലകളാലും പുഷ്പങ്ങളാലും അലങ്കരിച്ച് നാട്ടുക്കാരുടെ നേതൃത്വത്തില്‍ രാവിലെ 9 നും 10 മദ്ധ്യേയുള്ള ശുഭമൂഹുര്‍ത്ത്വത്തില്‍ പന്തലിന്റെ ആദ്യ കാല്‍ നാട്ടി.ആറാട്ടുപുഴ പൂരത്തിന് എത്തുന്ന തൃപ്രയാര്‍ തേവര്‍ കുടമാറ്റം നടത്തുന്നത് രാജ പന്തലില്‍ വച്ചാണ് അതേ സമയവും പൂരം കഴിഞ്ഞ് തേവര്‍ മടങ്ങിപോവുമ്പോഴും പന്തലില്‍ ഭക്തര്‍ക്ക് പറ വെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.പന്തല്‍ കമ്മിറ്റി സെക്രട്ടറി നിഖില്‍ കെ എന്‍,പ്രസിഡന്റ് വിബിന്‍ കെ പി,സൂര്യന്‍,സോമന്‍,സദ്ധീപ് കെ എന്‍,മുരളി സജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.