Home NEWS ഇരിങ്ങാലക്കുടയില്‍ കോടതി വിധി കാറ്റില്‍ പറത്തി മാംസ വില്‍പന തകൃതിയായി നടക്കുന്നു.

ഇരിങ്ങാലക്കുടയില്‍ കോടതി വിധി കാറ്റില്‍ പറത്തി മാംസ വില്‍പന തകൃതിയായി നടക്കുന്നു.

ഇരിങ്ങാലക്കുട :ഹൈക്കോടതി ഉത്തരവു പ്രകാരം അറവ് ശാല പ്രവര്‍ത്തിക്കാത്ത നഗരസഭ പ്രദേശത്ത് അറവുമാംസ വില്‍പ്പന നിരോധിച്ചിട്ടും മാംസവ്യാപാരം വ്യാപകമായി നടത്തുന്നു. നഗരസഭയുടെ അധിനതയിലുള്ള ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കോഴി കച്ചവട സ്റ്റാളുകളുടെ മറവില്‍ മാംസവില്‍പ്പന പൊടിപൊടിക്കുന്നു. സ്റ്റാളുകളുടെ ഉള്ളില്‍ വലിയ ഡ്രമ്മുകളിലാക്കിയാണ് മാംസവില്‍പന. ഇതിനു ഒത്താശ ചെയ്തുകൊടുക്കുന്നത് നഗരസഭയിലെ തന്നെ ചില ഭരണകക്ഷി കൗണ്‍സിലര്‍മാരാണെന്ന് ആരോപണമുണ്ട് . അതുകൊണ്ടു തന്നെ നിരോധനം കാറ്റില്‍ പറത്തി പട്ടാപകല്‍ ധൈര്യമായി മാംസവില്‍പന നടക്കുന്നു.ടൗണിനു സമീപപ്രദേശങ്ങളിലും, മാപ്രാണത്തടക്കം ഇപ്പോള്‍ കോടതി വിധി മാനിക്കാതെയാണ് ഒളിവില്‍ മാംസവ്യാപാരം നടത്തുന്നത്. പൊറിത്തിശേരിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഭരിക്കുന്ന സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തിനു സമീപം മാംസവ്യാപാരം നടക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയില്‍ അധികൃതരുടെ മൗനാനുവാദത്തോടെയാണ് അറവു നടത്തി വില്‍പ്പന നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ മുനിസിപ്പല്‍ അധികൃതരും ആരോഗ്യവിഭാഗവും കണ്ടില്ലെന്ന് നടിക്കുന്നതായും ആക്ഷേപമുണ്ട്

 

Exit mobile version