Home NEWS ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരം ചുറ്റുവിളക്ക് ആരംഭിച്ചു.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരം ചുറ്റുവിളക്ക് ആരംഭിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് ഇന്ന് വൈകീട്ട് ആരംഭിച്ചു. തുടര്‍ന്നുള്ള പതിമൂന്ന് ദിവസങ്ങളിലും രാവിലെയും വൈകീട്ടും 5.30നാണ് ചുറ്റുവിളക്ക് തുടങ്ങുക. ആകെ 25 ചുറ്റുവിളക്കുകളാണ് പൂരക്കാലത്ത് തെളിയുന്നത്. ഭക്തരുടെ സമര്‍പ്പണമായാണ് ഇവ നടത്തുന്നത്. ഇതിനായി 110 ടിന്നോളം വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു. ക്ഷേത്രം പൂമാലകളാല്‍ അലങ്കരിക്കും. വിളക്കുമാടത്തിലെ അയ്യായിരത്തോളം വരുന്ന ഓട്ടു ചെരാതുകളിലും 2 ദീപസ്തംഭങ്ങളിലും ചുറ്റുമതിലിലെ കല്‍വിളക്കുകളിലും നിറദീപങ്ങള്‍ തെളിയ്ക്കാന്‍ പ്രായഭേദമെന്യേ നിരവധി ഭക്തര്‍ ക്ഷേത്രത്തിലെത്തും.
ഇതില്‍ ദേശക്കാരുടെ സമര്‍പ്പണം ഉള്‍പ്പെടെ രണ്ടു ചുറ്റുവിളക്കുകള്‍ സമ്പൂര്‍ണ്ണ നെയ് വിളക്കായാണ് നടത്തുന്നത്.

Exit mobile version