Home NEWS അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി

അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കീഴേടമായ അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഇതിനു മുന്നോടിയായി ബുധനാഴ്ച്ച ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനം ഉണ്ടായിരുന്നു. പുത്തന്‍പീടിക സുനിലും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരിയും ടി.എസ്. രാധാകൃഷ്ണാജിയും സംഘവും അവതരിപ്പിച്ച ഭക്തിഗാനതരംഗിണിയും നടന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴു മുതല്‍ ഷീല ബ്രാഹ്മണിയമ്മയും സംഘവും അവതരിപ്പിക്കുന്ന ‘ബ്രാഹ്മണിപ്പാട്ട്’, 8.30 ന് ലളിതാ നാരായണനും സംഘവും അവതരിപ്പിക്കുന്ന ‘സംഗീതാര്‍ച്ചന’, പത്തു മുതല്‍ നടപ്പുര പഞ്ചവാദ്യം എന്നിവ അരങ്ങേറി. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ പാറന്നൂര്‍ നന്ദന്‍, ബാസ്റ്റിന്‍ വിനയസുന്ദര്‍, അന്നമനട ഉമാമഹേശ്വരന്‍, വലിയപുരയ്ക്കല്‍ സൂര്യന്‍, കുന്നത്തൂര്‍ രാമു എന്നീ അഞ്ചു ഗജവീരന്‍മാരെ എഴുന്നള്ളിച്ചുകൊണ്ടുള്ള കാഴ്ച ശീവേലി നടന്നു. ഇതിനു മാക്കോത്ത് കലാധരന്‍ മാരാര്‍, അന്നമനട ഹരീഷ് മാരാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളവും ഉണ്ടായിരിന്നു. വൈകീട്ട് 6.45 ന് ദീപാരാധന, വര്‍ണമഴ, 7.15 ന് മാസ്റ്റര്‍ ചെറുശേരി അര്‍ജുന്‍ എസ്. മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 8.30 മുതല്‍ പാര്‍വതി മേനോന്‍ അവതരിപ്പിക്കുന്ന ‘കുച്ചുപ്പുടി നൃത്തസന്ധ്യ’, 9.30 ന് ആലുവ രംഗകല അവതരിപ്പിക്കുന്ന ‘ശ്രീ ഭദ്രകാളി’ (ബാലെ), 12.30 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയാണു മറ്റു പരിപാടികള്‍.

Exit mobile version