Home NEWS എ ടി എംല്‍ നിന്നും കിട്ടിയ മറ്റൊരാളുടെ പണം തിരികെ ഏല്‍പിച്ച യുവാവ് മാതൃകയാകുന്നു.

എ ടി എംല്‍ നിന്നും കിട്ടിയ മറ്റൊരാളുടെ പണം തിരികെ ഏല്‍പിച്ച യുവാവ് മാതൃകയാകുന്നു.

ഇരിങ്ങാലക്കുട : എ ടി എം ല്‍ നിന്നും പണം പിന്‍വലിക്കാന്‍ വന്ന യുവാവിന് മുന്‍പ് പണം പിന്‍വലിച്ച ഉപഭേക്താവ് എടുക്കാന്‍ മറന്ന പണം കിട്ടുകയും ബാങ്കില്‍ തിരികെ ഏല്‍പിക്കുകയുമായിരുന്നു.വെള്ളാങ്കല്ലൂര്‍ സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ സദ്ധിപാണ് തിങ്കളാഴ്ച്ച രാവിലെ വെള്ളാങ്കല്ലൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എം ടി എം ല്‍ നിന്നും 700 രൂപ പിന്‍വലിയ്ക്കാന്‍ എത്തിയതായിരുന്നു.എന്നാല്‍ പണം വന്നത് 3000 രൂപയായിരുന്നു.തന്റെ അക്കൗണ്ടില്‍ അത്രയും രൂപ ഇല്ലായിരുന്നു എന്ന ബോധ്യമുള്ള സദ്ധിപ് സ്ലീപ്പ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളുടെ അക്കൗണ്ട് നമ്പര്‍ ആണെന്ന് മനസിലായത്.തുടര്‍ന്ന് ഇരിങ്ങാലക്കുട പോലിസുമായി ബദ്ധപെട്ടപ്പോള്‍ തൃശ്ശൂരുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസില്‍ ബദ്ധപെടുവാന്‍ നിര്‍ദേശം ലഭിച്ചു.പിന്നീട് ബാങ്കിലെത്തിയ സദ്ധിപ് പണവും കൂടെ ലഭിച്ച സ്ലിപ്പും ബാങ്ക് അധികൃതരെ ഏല്‍പിക്കുകയായിരുന്നു.എന്നാല്‍ അവിടെ നിന്ന് മറ്റ് അക്‌നേളജ്‌മെന്റ് രേഖകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പണം ഉടമയ്ക്ക് ലഭിയ്ക്കും എന്ന് ഉറപ്പ് വരുത്തുവാന്‍ പണവും സ്ലിപ്പും അടങ്ങിയ ഫോട്ടോ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.പണത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ മതിയായ രേഖകകളുമായി തൃശൂര്‍ എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫിസില്‍ ചെന്നാല്‍ പണം തിരികെ ലഭിയ്ക്കും.വലപ്പാട് മണപ്പുറം ഫിനാന്‍സിലെ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് സദ്ധിപ്.

 

Exit mobile version