ഇരിങ്ങാലക്കുട : ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.മണി ചെയര്‍മാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍,ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സൂധീഷ് എന്നിവര്‍ രക്ഷാധികാരികളാണ്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകൗണ്‍സില്‍ അംഗം എം.കെ ഉണ്ണി് സ്വാഗതസംഘം ജനറല്‍ കണ്‍വീനറായും ജില്ലാ ജോയിന്റ് സെക്രട്ടറിയായ കെ.ജെ.ക്ലീറ്റസ് ട്രഷററായും പ്രവര്‍ത്തിക്കും.കെ.സി.ഗംഗാധരന്‍മാസ്റ്റര്‍,എം.ബി.ലത്തീഫ്,കെ.വി.രാമകൃഷ്ണന്‍,വി.കെ.രമണന്‍,കെ.നന്ദനന്‍,പി.എല്‍.മാത്യു,എന്‍.കെ.ഉദയപ്രകാശ്,കെ.സി.ബിജു,സി.കെ.ദാസന്‍,കെ.എസ്.പ്രസാദ്,വി.ആര്‍.രമേഷ്,വിഷ്ണുശങ്കര്‍,അനിതാരാധാകൃഷ്ണന്‍,വി.കെ.സരിത എന്നിവര്‍ മുഖ്യ ഭാരവാഹികളായവിവിധ കമ്മറ്റികളും സ്വാഗതസംഘത്തിനുകീഴില്‍ രൂപീകരിച്ചു.ഏപ്രില്‍ 18,19 തിയ്യതികളില്‍ ഇരിങ്ങാലക്കുടയിലാണ് സമ്മേളനം.18 ന് ആല്‍ത്തറക്കല്‍ പൊതുസമ്മേളനം സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.19 ന് ടൗണ്‍ഹാളില്‍ ചേരുന്ന പ്രതിനിധിസമ്മേളനം സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുമായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സി.അച്ച്യുതമേനോന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപീകരണയോഗം സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് പി.കെ ശ്രീരാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ.സുധീഷ്, മണ്ഡലം സെക്രട്ടറി പി.മണി, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,ജോയിന്റ് സെക്രട്ടറി കെ.ആര്‍ പൃത്വിരാജ്,സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.എസ്.സുരേഷ്, പി.യു.പ്രേമദാസന്‍, ജില്ലാ വനിതാകമ്മറ്റി സെക്രട്ടറി വി.വി.ഹാപ്പി, മേഖലാ ഭാരവാഹികളായ പി.കെ.ഉണ്ണികണന്‍,എ.എം.നൗഷാദ് എന്നിവര്‍ സംസാരിച്ചു.