ആളൂര്‍: ജംഗ്ഷന്റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജംഗ്ഷന്‍ നവീകരണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തി മനോഹരമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട, ചാലക്കുടി,കൊടകര റോഡുകള്‍ സംഗമിക്കുന്ന ആളൂര്‍ ജംഗ്ഷനിലെ 8.983 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിനുമാണ് തുക അനുവദിച്ചിരുന്നത്.നവീകരണത്തിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തികരിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊന്നും ചെയ്യാത്തതാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ തന്നെ പണം അനുവദിച്ചിട്ടും വെള്ളാഞ്ചിറ കമ്മൂണിറ്റി ഹാളും അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍.വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ് ,ഡേവിസ് തുളുവത്ത്, ഡെന്നി കണ്ണംകുന്നി, കൊച്ചുവു, ജോബി മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു.