Home NEWS വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജില്‍ വനിതാ ദിനം ആചരിച്ചു.

വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജില്‍ വനിതാ ദിനം ആചരിച്ചു.

ഇരിഞ്ഞാലക്കുട : വന്യജീവി ഫോട്ടോഗ്രാഫറും, ബസ്, ഒാേട്ടാ ഡ്രൈവറും ആയ മൂന്ന് വനിതാരത്‌നങ്ങളെ ലോകവനിതാദിനത്തില്‍ ആദരിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് എന്ന വിദ്യാര്‍ത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകള്‍ പൊതുവേ കടുന്ന്‌ചെല്ലാന്‍ മടിക്കുന്ന തൊഴിലിടങ്ങളില്‍ തനിമയോടെ പ്രവര്‍ത്തിച്ച് മുന്നേറുന്ന മൂന്ന് വനിതകളും പുരുഷന്‍മാരാണ് തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം എന്ന് വ്യക്തമാക്കിയത് വമ്പിച്ച കയ്യടിയോടെയാണ് പെണ്‍കുട്ടികള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സമാദരണ സദസ്സ് സ്വീകരിച്ചത്. ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ച് പ്രശസ്ത വന്യജീവി ഫോേട്ടാഗ്രാഫര്‍ സീമ സുരേഷ്, തൃശൂര്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ ഷൈജ വാസുദേവന്‍, ഇരിഞ്ഞാലക്കുടയിലെ ഒട്ടോറിക്ഷ തൊഴിലാളിയായ സൗമ്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക കൊണ്ട് പൊന്നാടയും സ്വര്‍ണ്ണ നാണയങ്ങളും നല്‍കി ആദരിച്ചു.
താനൊരു ഫെമിനിസ്റ്റ് അല്ലെന്നും സ്ത്രീയുടെ എല്ലാ വിജയങ്ങള്‍ക്കുപിന്നില്‍ ഒരു പുരുഷന്‍ ഉണ്ട് എന്ന തിരിച്ചറിവാണ് തനിക്കുള്ളതെും സമ്മേളനം ഉദ്ഘാടനം ചെയ്ത സീമ സുരേഷ് പറഞ്ഞു. സ്ത്രീ ആയിരിക്കുത് പരിമിതിയാണെ് കരുതാതെ സ്വകീയമായ സ്വപ്നങ്ങളെ എത്തിപ്പിടിക്കാനാണ് പെണ്‍കുട്ടികള്‍ യത്‌നിക്കേണ്ടത്. വന്യജീവി ഫോട്ടോഗ്രഫര്‍ക്ക് അസാമാന്യമായ ക്ഷമയും കാട്ടിലെ ജീവികളുടെ ജീവിതചര്യയെക്കുറിച്ചുള്ള അടുത്ത പരിചയവും ആവശ്യമുണ്ട്. സ്ത്രീ ആയതുകൊണ്ട് തനിക്ക് തൊഴിലില്‍ എന്തെങ്കിലും പരിമിതി അനുഭവപ്പെട്ടിട്ടില്ലെന്ന് സീമ പറഞ്ഞു. എന്‍.എ.നസീര്‍ അടക്കമുള്ള പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പവും തനിച്ചും ഇന്ത്യയിലെ പ്രമുഖ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള സീമ സുരേഷ് ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവ എപ്രകാരമാണ് പകര്‍ത്തിയത് എന്ന് വിവരിച്ചത് കൗതുകം ഉണര്‍ത്തി.ബസ് ഡ്രൈവറായ ഷൈജ വാസുദേവന്‍ പെണ്‍കുട്ടികള്‍ ആണുങ്ങളുടെ നിഴല്‍ ആകാതെ സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുതില്‍ അഭിമാനിക്കണം എന്ന് പറഞ്ഞു. ഒട്ടേറെ വാഹനങ്ങള്‍ നിറഞ്ഞ നിരത്തിലൂടെ ബസ് ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിലെടുക്കാന്‍ കഴിയുതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഇരിഞ്ഞാലക്കുടയിലെ ഏക വനിതാ ഒാട്ടോ ഡ്രൈവറായ സൗമ്യ സുബ്രഹ്മണ്യന്‍ യാത്രക്കാരില്‍നിന്നും മറ്റ് ഒാട്ടോ തൊഴിലാളികളില്‍നിന്നും നല്ല തോതില്‍ സഹകരണം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞൂ.സൗമ്യയ്ക്ക് പിന്തുണയുമായി നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുവരും വ്യത്യസ്ത തൊഴിലാളി സംഘടനകളില്‍പെട്ടവരുമായ ബിജു, രാജേഷ്, വിജിത്ത്, സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങിന് എത്തിയത് ഏറെ കൗതുകമായി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രൊഫ.കെ.ജെ.ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിച്ചു. പ്രൊഫ. മൂവീഷ് മുരളി, ഡോ.ശ്രീവിദ്യ,പ്രൊഫ. കെ.ജമാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

Exit mobile version