Home NEWS ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ഇരിങ്ങാലക്കുട : ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് സമൂഹത്തിനും നേരെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്ത്വത്തില്‍ കിരാതമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും യോഗവും CPI സംസ്ഥാന കൗണ്‍സിലംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തെപോലുള്ള പുരോഗമന മതനിരപേക്ഷ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ സംഘടനകള്‍ കടന്നു വന്നാലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇന്ന് ത്രിപുര നമുക്ക് കാണിച്ച് തരുന്നതെന്നും.സോവിയേറ്റ് വിപ്ലവത്തിന്റെ അതികായന്‍ ലെനിന്റെയും ഭരണഘടനാ ശില്പി അംബേദക്കറുടെയും പ്രതിമകള്‍ നീക്കം ചെയ്തതായിവരുന്ന വാര്‍ത്തകള്‍ ഇവയെയാണ് സൂചിപ്പിക്കുന്നതെന്നും.സഘപരിവാറിന്റെയും ബി.ജെ.പി യുടെയും കടന്നുവരവില്‍ കേരളം പ്രതിരോധം തീര്‍ക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.പ്രതിഷേധത്തിന് ടി.കെ സുധീഷ്,പി.മണി,എന്‍ കെ ഉദയപ്രകാശ്,കെ.സി ഗംഗാധരന്‍ മാസ്റ്റര്‍,കെ സി ബിജു,വി കെ സരിത,കെ എസ് പ്രസാദ്,കെ എസ് ബൈജു,കെ കെ ശിവന്‍,വിപിന്‍,വിഷ്ണുശങ്കര്‍,സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version