ഇരിങ്ങാലക്കുട: ചായങ്ങളുടെ നിറക്കൂട്ടുമായി ഇരിങ്ങാലക്കുടക്കാരന് ദീപക് സുരേഷ് വിസിമയം തീര്‍ക്കുന്നു. 2015 മുതല്‍ പെയ്ന്റിംഗ് രംഗത്ത് സജീവമായ ദീപക് സുരേഷ്, സുരേഷ്- ഗീത ദമ്പതികളുടെ മകനാണ്. ക്യാന്‍വാസും ആക്രിലിക്കും ഉപയോഗിച്ച് തുടങ്ങിയതു മുതലാണ് ദീപക് സുരേഷ് എന്ന ചിത്രകാരന് അടയാളപ്പെടുത്തപ്പെടുന്നത്. അച്ഛന്റെ കലാവാസനയായിരുന്നു ചിത്രരചനയിലേക്ക് വരുന്നതിനുള്ള പ്രചോദനമെങ്കിലും അച്ഛാച്ചന്റെ കൈ പിടിച്ചാണ് വരകളുടെ ലോകത്തേക്കുള്ള ചുവടുവെയ്പ്പ്. മൂന്ന് വയസ്സു മുതല്‍ മനസ്സില്‍ പതിഞ്ഞ ഓരോ ചിത്രത്തെയും പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അന്നുമുതല്‍ നിറങ്ങളുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും ചിത്രരചനയ്ക്കു വേണ്ടി പ്രത്യേക പഠനം നടത്തിയിട്ടില്ല.