വേളൂക്കര : പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിനെതിരെ മത്സരിച്ച സിപിഐക്ക് പരാജയം. 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സഹകരണ സംഘത്തില്‍ ഇതുവരെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടായിരുന്നില്ല . പ്രാദേശികമായ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇടതുപക്ഷത്തിലെ തന്നെ രണ്ടു പ്രമുഖ കക്ഷികള്‍ പരസ്പരം പാനലുണ്ടാക്കി മത്സരത്തിന് ഇറങ്ങിയത്, 13 അംഗ ഭരണസമതില്‍ സി പി യ്ക്ക് പ്രാതിനിത്യം ഉണ്ടായിരുന്നില്ല. മാര്‍ച്ച് ഒന്നിന് നടന്ന തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സി പി എം നേതൃത്വം നല്‍കിയ പാനല്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. 3500 അംഗങ്ങളുള്ള സംഘത്തില്‍ 1833 പേരാണ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. വേളൂക്കര പുത്തന്‍ചിറ മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സിപി എം – സി പി ഐ രാഷ്ട്രീയ അഭിപ്രായ വ്യതാസം മറനീക്കി പുറത്ത് വരുന്ന കാഴ്ച്ചയാണ് ഉള്ളത്.