Home NEWS നഴ്‌സിനെ പിരിച്ച് വിട്ടത് അന്വേഷിക്കാന്‍ ചെന്ന സംഘടനാ പ്രതിനിധികള്‍ക്കെതിരെ വധഭീക്ഷണി മുഴക്കിയതായി പരാതി.

നഴ്‌സിനെ പിരിച്ച് വിട്ടത് അന്വേഷിക്കാന്‍ ചെന്ന സംഘടനാ പ്രതിനിധികള്‍ക്കെതിരെ വധഭീക്ഷണി മുഴക്കിയതായി പരാതി.

ഇരിങ്ങാലക്കുട : നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ( UNA) യില്‍ അംഗവും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി യൂണിറ്റ് സെക്രട്ടറിയായ സജ്ജന വി.ജിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ട സംഭവത്തില്‍ അന്വേഷിക്കാന്‍ ആശുപതിയില്‍ എത്തിയ യു എന്‍ എ പ്രതിനിധികളെ ഭീക്ഷണിപെടുത്തിയതായി പരാതി.സഹകരണ ആശുപത്രി അധികൃതര്‍ ഭീക്ഷണിപെടുത്തി എന്നാരോപിച്ചാണ് യു.എന്‍.എ തൃശൂര്‍ ജില്ലാ സെക്രട്ടറി സുധീഷ് ദിലീപ്, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് നിതിന്‍ മോന്‍ സണ്ണി എന്നവരാണ് വധഭീക്ഷണി ആരോപിച്ച് ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കിയത്.പുലര്‍ച്ചേ ആശുപത്രിയില്‍ എത്തിയ രോഗിയെ അഡ്മിറ്റ് ചെയ്തുവെന്നാരോപിച്ച് രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിനെ ആശുപത്രി അധികൃതര്‍ പിരിച്ച് വിട്ടത്.എന്നാല്‍താന്‍ ഡോക്ടറുടെ അനുമതിയോടെയാണ് രോഗിയെ അഡ്മിറ്റ് ചെയ്തതെന്നും യു എന്‍ എ യൂണിറ്റ് സെക്രട്ടറിയായ താന്‍ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ ആശുപത്രി അധികൃതര്‍ പക വീട്ടുകയാണെന്നും നഴ്‌സ് സജ്ജന പറഞ്ഞു.ആശുപത്രി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ടും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് നഴ്‌സിനെ പിരിച്ച് വിട്ടതെന്നും സംഘടനാ പ്രതിനിധികളോട് നിയമപരമായി നീങ്ങാന്‍ ആവശ്യപെടുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി പ്രസിഡന്റ് എം പി ജാക്‌സണ്‍ പറഞ്ഞു.

Exit mobile version