ഇരിങ്ങാലക്കുട : ശാസ്ത്രം എന്ന വ്യാജേന പ്രചരിപ്പിക്കുന്ന വ്യാജ അവബോധങ്ങള്‍ക്കെതിരെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ.നാരായണന്‍ ആഹ്വാനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്ക് ക്രൈസ്റ്റ് കോളേജ് നല്‍കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്‌കാരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവ് വര്‍ദ്ധിക്കുന്തോറും മാനവവിമോചനശാസ്ത്രം അവഗണിക്കപ്പെടുകയാണ്. വിദ്യാഭ്യാസരംഗത്തുനി്ന്നു സാമൂഹികപ്രതിബദ്ധത നിശ്ശേഷം തുടച്ചുനീക്കപ്പെട്ടതും കച്ചവടപരത വര്‍ദ്ധിച്ചതുമാണ് ഇന്നത്തെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണം. അരാഷ്ട്രീയമനസ്സുകളില്‍ വ്യാജശാസ്ത്രബോധം കടത്തിവിടാനാണ് ശ്രമം.കാളക്കൊമ്പ് ധരിച്ചാല്‍ റേഡിയേഷനെ അതിജീവിക്കാമെന്നും, പശുവിന്റെ മൂത്രവും ചാണകവും സര്‍വ്വരോഗസംഹാരിയാണെും പ്രചരിപ്പിക്കപ്പെടുന്നു. മാംസം കഴിക്കരുതൊണ് മറ്റൊരു വാദം. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിലും പതഞ്ജലിയുടെ മഹാഭാഷ്യത്തിലും മാംസാഹാരശീലം സര്‍വ്വവ്യാപകമായിരുന്നു. എന്നതിന്റെ സുവ്യക്തസൂചനകള്‍ ലഭ്യമാണ്. പശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എടുക്കുന്ന വപ മികച്ച ഹോമദ്രവ്യമായി കണക്കാക്കപ്പെട്ടിരുന്നു. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് പുതിയവാദങ്ങള്‍ ഉയര്‍ത്തി ഭാരതത്തെ വര്‍ഗ്ഗിയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അക്കാദമിക സമൂഹം പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞൂ.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, അവാര്‍ഡ് സമിതി കണ്‍വീനര്‍ പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.ജോസ് ചുങ്കന്‍, പ്രൊഫ.സി.വി.സുധീര്‍ എന്നി വര്‍ സംസാരിച്ചു.