Home NEWS വാട്ടര്‍ അതോററ്റി വെള്ളക്കരം ഇനി എട്ട് മുതല്‍ ആറുവരെ അടയ്ക്കാം

വാട്ടര്‍ അതോററ്റി വെള്ളക്കരം ഇനി എട്ട് മുതല്‍ ആറുവരെ അടയ്ക്കാം

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയില്‍ വെള്ളക്കരം അടയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം ലഭ്യമാക്കുന്നു. വാട്ടര്‍ അതോററ്റി മാനേജിങ്ങ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ കളക്ഷന്‍ സെന്ററില്‍ വെള്ളക്കരം അടയ്ക്കാം. നിലവില്‍ പത്ത് മുതല്‍ മൂന്നുവരെയാണ് വെള്ളകരമടയ്ക്കാന്‍ സമയം. ഈ അവസരം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് പി.എച്ച്. സബ് ഡിവിഷന്‍ ഇരിങ്ങാലക്കുട അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Exit mobile version