Home NEWS മുകുന്ദപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഫെബ്രു.24,25,26 തിയ്യതികളില്‍

മുകുന്ദപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഫെബ്രു.24,25,26 തിയ്യതികളില്‍

നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഫെബ്രു.24,25,26 തിയ്യതികളില്‍ ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ 5മണിക്ക് നിര്‍മ്മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍.വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,പ്രാസാദശുദ്ധി,രക്ഷോഘ്‌നഹോമം,വാസ്തുഹോമം,വാസ്തുബലി,6.45 ന് മുകുന്ദപുരം ശ്രീകൃഷ്ണ നൃത്തവിദ്യാലയം ഒരുക്കുന്ന നൃത്തസന്ധ്യ,7 ന് കല്ലംകുന്ന് കൈരളി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍,മുകുന്ദപുരം അയോദ്ധ്യ ക്ലബ്ബ് അവതരിപ്പിക്കുന്ന തിരുവാതിരക്കളി.തുടര്‍ന്ന് ക്ലാസിക്ക് ഫ്യൂഷന്‍.ഫെ.25 ഞായറാഴ്ച രാവിലെ നിര്‍മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍പൂജകള്‍,ചതുഃശുദ്ധിധാര,പഞ്ചകം,പഞ്ചഗവ്യം,ഉച്ചപൂജ,വൈകീട്ട് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,6.45ന് ഭരതനാട്യം,7മണിക്ക് നൃത്തൃത്ത്യങ്ങള്‍,രാത്രി 8.15ന് ക്ലാസിക്കല്‍ ഡാന്‍സ്,8.45ന് തിരുവാതിരക്കളി,തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
ഫെബ്രു.26 തിങ്കളാഴ്ച പ്രതിഷ്ഠാദിനം,രാവിലെ 4മണിക്ക് നിര്‍മ്മാല്യ ദര്‍ശനം,5.30ന് ഗണപതിഹോമം ,തുടര്‍ന്ന് ഉഷഃപൂജ,കലശപൂജ,ഉച്ചപൂജ,ശ്രീഭൂതബലി,9ന് ശിവേലിഎഴുന്നള്ളിപ്പ്, ശ്രീ കലാമണ്ധലം ശിവദാസ് നയിക്കുന്ന മേളം.ഉച്ചക്ക് പ്രസാദ ഊട്ട്,ഉച്ചതിരിഞ്ഞ് 4.30ന് കാഴ്ചശിവേലി,വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക് ,ദീപാരാധന,വര്‍ണ്ണമഴ,തുടര്‍ന്ന് തിരുവാതിരകളി,7.15 ന് കലാനിലയം അഖില്‍,വിനായക് എന്നിവരുടെ ഇരട്ടതായമ്പക,രാത്രി 9ന് വിളക്ക്,പാണ്ടിമേളം.

 

Exit mobile version