പുല്ലൂര്‍- ഊരകം ചിന്നങ്ങത്ത് ഭഗവതി -വിഷ്ണുമായക്ഷേത്രം പ്രതിഷ്ഠാദിനവും തോറ്റംപാട്ട് മഹോത്സവവും 2018 ഫെബ്രുവരി 24 ശനിയാഴ്ച്ച ആഘോഷിക്കുന്നു.ക്ഷേത്രത്തിന്റെയും കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും നിദാനമാകുന്ന ഉത്സവ ചടങ്ങുകള്‍ തുമ്പൂര്‍ രാജന്‍ ശാന്തി അവര്‍കളുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊണ്ടാടുന്നു.ഉഷസ്സിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.7-30 ന് ഉഷപൂജയും കലശാഭിഷേകവും,8-30ന് തോറ്റം ,തുടര്‍ന്ന് പറനിറയ്ക്കല്‍
,11-30 ന് ഉച്ചപൂജ 12-30ന് പ്രസാദ ഊട്ട് ,വൈകീട്ട് 3 30ന് താലത്തോടുകൂടിയ എഴുന്നള്ളിപ്പ്(ചിന്നങ്ങത്ത് ലോഹിതാക്ഷന്‍ അവറുകളുടെ വസതിയില്‍ നിന്ന് പുറപ്പെടുന്നു)6-30 ന് ദീപാരാധന തുടര്‍ന്ന് തായമ്പക 7-30ന് അത്താഴ പൂജ 8-00 മണിക്ക് മുത്തപ്പനും വീരഭദ്രസ്വാമിക്കും കളംപ്പാട്ട്,വിഷ്ണുമായക്ക് കളംപ്പാട്ട്
പുലര്‍ച്ചെ 3 ന് ഗുരുതി