കരുവന്നൂര്‍ : ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ഒന്നാം വാര്‍ഷികവും കാര്‍ഷിക സെമിനാറും 2018 ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ 4.30 വരെ പ്രിയദര്‍ശിനി ഹാള്‍ കരുവന്നൂരില്‍ നടത്തപ്പെടുന്നു.വളങ്ങള്‍ മാത്രമല്ല കര്‍ഷകര്‍ക്ക് ആവശ്യമായ കൃഷി മരുന്നുകള്‍ ,കാര്‍ഷികോപകരണങ്ങള്‍ ,കൃഷി വിദഗ്ദന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങി മണ്ണു പരിശോധനക്ക് ആവശ്യമായ സഹായങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തി ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഐപിഎല്‍ കിസാന്‍ സുവിധാ കേന്ദ്രം ആരംഭിച്ചു.സംരഭത്തിന്റെ ഒന്നാം വാര്‍ഷിക യോഗം ഇരിഞ്ഞാലക്കുട എംഎല്‍എ പ്രൊഫ കെ യു അരുണന്‍ ഉത്ഘാടനം നിര്‍വഹിക്കുകയും ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിക്കുകയും കേരള കാര്‍ഷിക സര്‍വകശാല ഡയറക്ടര്‍ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.കേരള കാര്‍ഷിക സര്‍വകലാശാലയിലെ റേഡിയോ ട്രേസര്‍ ലാബ് തലവന്‍ ഡോ പി സുരേഷ് കുമാര്‍ ക്ലാസ്സ് നയിക്കും.കൃഷി ഡെ്പ്യൂട്ടി ഡയറക്ടര്‍ ശ്രീലത പി ആര്‍ ,കൃഷി അസി ഡയറക്ടര്‍ സുശീല ടി ,കരുവന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ദിവാകരന്‍ മാസ്റ്റര്‍ ,സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍ ,ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ അനീഷ് തോമസ്സ് ,സെയില്‍സ് ഓഫീസര്‍മാരായ ടോണി തോമസ്സ് ,ബിജു ജോണ്‍ എന്നിവര്‍ സംസാരിക്കുന്നതാണ്