ആളൂര്‍: മാനാട്ടുകുന്നില്‍ അയ്യന്‍പട്കയില്‍ തടയണ കെട്ടി കനാല്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് അനധികൃതമായാമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വടിയന്‍ചിറ കെട്ടിയത്. ചിറ കെട്ടുന്നതോടെ ഒരു ഭാഗത്തെ സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ വെള്ളം നിറയുന്നതാണ് ആക്ഷേപത്തിനിടയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ കെട്ടിയിരുന്നെങ്കിലും കുറെക്കാലമായി ഇവിടെ ചിറ കെട്ടാറില്ല. ഇതോടെ ഈ പ്രദേശത്ത് കൃഷിയും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏതാനും പേര്‍ വീണ്ടും ചിറ കെട്ടിത്തുടങ്ങിയതോടെ തങ്ങളുടെ കൃഷി വെള്ളക്കെട്ടില്‍ നശിക്കുന്ന സ്ഥിതിയായെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രദേശം തല്‍സ്ഥിതിയില്‍ തുടരാനുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന കോടതി നിര്‍ദ്ദേശത്തെ അവഗണിച്ചാണ് ഇപ്പോള്‍ വീണ്ടും തടയണ കെട്ടുന്നതെന്ന് അയ്യപ്പന്‍പട്ക കര്‍ഷക സമിതി ചെയര്‍മാന്‍ രാമന്‍ എമ്പ്രാന്തിരി ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരോ പോലീസോ നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.